കെ.എസ്.ഹരിഹരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാളപ്പൂട്ടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് 'കാളച്ചേകോൻ'. ഡോക്ടർ ഗിരീഷ് ജ്ഞാനദാസ് നായകനാകുന്ന ചിത്രത്തിൽ ദേവൻ, ഭീമൻ രഘു, സിദ്ധിക്ക്, ഹരീഷ് കണാരൻ, ബിജുക്കുട്ടൻ, സായികുമാർ, ഹരിശ്രീ അശോകൻ, മാമുക്കോയ, പുതുമുഖ വില്ലൻ സുനിൽ പാതാക്കര, ഗീതാവിജയൻ, കൊളപ്പുള്ളി ലീല, നിലമ്പൂർ ആയിഷ, കോഴിക്കോട് ശ്രീദേവി, മുജീബ് റഹ്മാൻ, ഉണ്ണി പെരിന്തൽമണ്ണ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. കെ.എസ് ഹരിഹരൻ എഴുതിയ വരികൾക്ക് നവാഗതനായ ഡോക്ടർ ഗിരീഷ് ജ്ഞാനദാസ് സംഗീതം പകരുന്നു. ജയചന്ദ്രൻ, സിത്താര, ഡോകടർ ഗിരീഷ് ജ്ഞാനദാസ് എന്നിവർക്കു പുറമേ നടൻ ഭീമൻ രഘുവും ആദ്യമായി പാട്ട് പാടി അഭിനയിക്കുന്നു. ശാന്തി മാതാ ക്രിയേഷന്റെ ബാനറിൽ നിർമ്മിക്കുന്ന 'കാളച്ചേകോൻ ' കൊവിഡ് പ്രോട്ടോക്കാൾ പൂർണമായി, പാലിച്ച് മണ്ണാർക്കാട്, വല്ലപ്പുഴ, ഒറ്റപ്പാലം, കൊല്ലംങ്കോട് എന്നിവിടങ്ങളിലായി ചിത്രീകരിക്കും. ഛായാഗ്രഹണം: ടി എസ് ബാബു. പി.ആർ.ഒ: എ.എസ്.ദിനേശ്.