kpsta
കെ.പി.എസ്.ടി.എ സംഘടിപ്പിക്കുന്ന ഗുരുസ്പർശം പരിപാടിയുടെ കണിയാപുരം ഉപജില്ലാ തല ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി എം.സലാഹുദീൻ നിർവഹിക്കുന്നു

തിരുവനന്തപുരം: സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിക്കാനായി കെ.പി.എസ്.ടി.എ നടപ്പിക്കുന്ന ഗുരുസ്പർശം പരിപാടിയുടെ കണിയാപുരം ഉപജില്ലാ തല ഉദ്ഘാടനം കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എം.സലാഹുദീൻ നിർവഹിച്ചു. സി.എസ്.ദിനേശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എസ്.അനസ്,സംഘടനാ നേതാക്കളായ സി.ഭുവനേന്ദ്രൻ,എം.ആനന്ദക്കുട്ടൻ,കെ.സുരേഷ് കുമാർ,ആർ.ഒ.കൃഷ്ണകാന്ത്,എം. ഹാഷിം എന്നിവർ സംസാരിച്ചു. ചടങ്ങിൽ 60 കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി.