തെന്നിന്ത്യയിലും മലയാളത്തിലുമായി ഒരുപോലെ തിളങ്ങിയ താരമാണ് ഷംന കാസിം. മലയാളത്തിന് ഷംനയാണെങ്കിൽ താരം തെന്നിന്ത്യയ്ക്ക് പൂർണയാണ്. നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായികയായി തിളങ്ങിയ താരം അടുത്തിടെ വാർത്തകളിൽ ഇടം നേടിയത് വിവാഹ തട്ടിപ്പ് കേസിലെ പ്രതികളെ നിയമത്തിനു മുന്നിൽ എത്തിച്ചതിലൂടെയാണ്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്. ഞൊറികൾ തുന്നിച്ചേർത്ത വെസ്റ്റേൺ ടച്ചുള്ള ചോളിയും പരമ്പരാഗത ഇന്ത്യൻ വസ്ത്രമായ ലഹങ്കയും ചേർന്ന ഫ്യൂഷൻ വസ്ത്രത്തിലാണ് ഷംന അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.
വീ ക്യാപ്‌ച്ചേഴ്സ് ഫോട്ടോഗ്രാഫി ആണ് ചിത്രങ്ങൾ പകർത്തിയത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. തെന്നിന്ത്യൻ സിനിമയിൽ സജീവമായിരുന്നു താരത്തിന് വിവാഹാലോചനയുമായി വന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നു ഷംന മാതൃകയായിരുന്നു.