നെടുമങ്ങാട് : എസ്.എൻ.ഡി.പി യോഗം മൂഴി ശാഖയിൽ 650 കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം ചെയ്തു. ഒന്നു മുതൽ 200 വരെയുള്ള കുടുംബങ്ങൾക്ക് നെടുമങ്ങാട് യൂണിയൻ സെക്രട്ടറി നെടുമങ്ങാട് രാജേഷും 400 വരെയുള്ള കുടുംബങ്ങൾക്ക് നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസും 650 വരെയുള്ള കുടുംബങ്ങൾക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ഡോ.പ്രതാപനും വിതരണം നിർവഹിച്ചു.യോഗം ഡയറക്ടർ ബോർഡ് മെമ്പർ ബാലചന്ദ്രൻ,മൂഴി ശാഖാ പ്രസിഡന്റ് അമൽചന്ദ്, ശാഖാ സെക്രട്ടറി മൂഴി സുനിൽ,വൈസ് പ്രസിഡന്റ് ജയചന്ദ്രൻ, യൂണിയൻ കമ്മിറ്റി അംഗം കെ.മണിയൻ,വാർഡ് മെമ്പർ എൻ.ശ്രീകല,കമ്മിറ്റി അംഗങ്ങളായ അജികുമാർ, രജിത്കുമാർ, വിജയൻ,വി.ബിതുരാജ്,വിജയൻ,എസ്.വി ഷിബു.വി.പ്രമോദ്,സുനി മോൻ എന്നിവർ പങ്കെടുത്തു.