ആറ്റിങ്ങൽ:കൊവിഡ് പ്രതിസന്ധിയിൽ ആഘോഷങ്ങൾ ഒഴിവാക്കി ആറ്റിങ്ങൽ നഗരസഭയിൽ ഓണ ചന്തയും വിപണന മേളയും ആരംഭിച്ചു.ആഗസ്റ്റ് 30 വരെ മുനിസിപ്പാലിറ്റി ഓഫീസിന് എതിർവശത്തെ സ്വകാര്യ ഇടത്തിലാണ് ഓണ വിപണി.കൃഷി വകുപ്പ് ‘ഓണസമൃദ്ധി’ എന്ന പദ്ധതിയിലൂടെ നഗരസഭാങ്കണത്തിൽ ഓണ ചന്തയും ഒരുക്കി. കർഷകരിൽ നിന്ന് വിപണി വിലയേക്കാൾ 10 ശതമാനം അധികവില നൽകി സാധനം വാങ്ങി 20 ശതമാനം വില കുറച്ചാണ് ഓണ ചന്തയിലൂടെ വിപണനം നടത്തുന്നതെന്ന് ചെയർമാൻ എം. പ്രദീപ് പറ‍ഞ്ഞു.കുടുംബശ്രീയുടെ ഓണം വിപണന മേള നഗരസഭയുടെ സമീപത്തെ സ്വകര്യ ഭൂമിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇരുപത് സ്റ്റാളുകളാണ് സജ്‌ജീകരിച്ചിരിക്കുന്നത്.ഇതിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ എം.പ്രദീപ് നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ആർ.എസ്.രേഖ ആദ്യ കിറ്റ് ഏറ്റുവാങ്ങി.സെക്രട്ടറി എസ്.വിശ്വനാഥൻ,സി.ഡി.എസ് ചെയർപേഴ്സൺ എ.റീജ,ടി.ആർ.കോമളകുമാരി,ശ്യാമള,സി.ആർ.ഗായത്രിദേവി,കെ.എസ്.സന്തോഷ്കുമാർ,കൃഷി ഓഫീസർ പ്രഭ,മെമ്പർ സെക്രട്ടറി എസ്.എസ്.മനോജ്,കുടുംബശ്രീ അംഗങ്ങൾ,കർഷകർ എന്നിവർ‌ പങ്കെടുത്തു.