photo

പാലോട്: നന്ദിയോട്‌, പെരിങ്ങമ്മല ഗ്രാമപഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ 'കാവൽ' എന്ന പേരിൽ കാെവിഡ് ജനകീയ പ്രതിരോധപരിപാടി നടപ്പാക്കുന്നു. 10 വീടുകൾക്ക്‌ ഒരു വോളണ്ടിയർ എന്ന നിലയിൽ പഞ്ചായത്തു തലത്തിൽ 750 വോളണ്ടിയ‌ർമാർ നേതൃത്വം നൽകും. രണ്ട് ദിവസത്തിലൊരിക്കൽ ഫോണിലൂടെ കുടുംബാംഗങ്ങളുടെ ആരോഗ്യവിവരങ്ങൾ ആരാഞ്ഞ്‌ പ്രതിരോധ നടപടികൾ സ്വീകരിക്കുന്ന നൂതന പദ്ധതിയാണിത്‌.പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. കെ. മധു നിർവഹിച്ചു.ഡോ. ശ്രീജിത്ത്‌ എൽ. കെ പദ്ധതി വിശദീകരണം നടത്തി.പദ്ധതിയുടെ നടത്തിപ്പിൽ പൊലീസിന്റെ സഹകരണം എസ്‌.എച്ച്‌.ഒ മനോജ്‌ സി. കെ വാഗ്ദാനം ചെയ്തു.ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ദീപ സുരേഷിന്റെ അദ്ധ്യക്ഷതയിൽ ജനപ്രതിനിധികൾ,പ്രമുഖ രാഷ്ട്രീയ പ്രവർത്തകർ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.