pic1

നാഗർകോവിൽ: ചിങ്ങമാസം പുലർന്നാൽ ഉത്സവ ലഹരിയിലാകുന്ന തോവാള ഗ്രാമത്തിൽ ഇത്തവണ ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെയായി. ദിവസേന കോടിക്കണക്കിന് രൂപയുടെ കച്ചവടമാണ് ഓണസീസണിൽ ഇവിടെ നടന്നിരുന്നത്. എന്നാൽ കൊവിഡ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. ഇത്തവണ മലയാളി ആഘോഷങ്ങളെല്ലാം ഒഴിവാക്കിയതോടെ പൂക്കൾക്ക് ആവശ്യക്കാരില്ലാതായി. പൂക്കൾ അറുത്തു മാറ്റിയില്ലെങ്കിൽ ചെടിയുടെ ആരോഗ്യത്തെ ബാധിക്കുമെന്നതിനാൽ ഇവ കൂലി നൽകി പറിച്ചു കളയേണ്ട ഗതികേടും കർഷകർക്കുണ്ടായി. അത്തത്തിന്റെ തലേന്ന് മുതൽ ഉത്രാടനാൾ രാവിലെ വരെയാണ് തോവാളയിൽ ഓണക്കച്ചവടം പൊടിപൊടിക്കുന്നത്. എന്നാൽ ഇത്തവണ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. കേരളീയരെ പ്രതീക്ഷിച്ച് സേലം, ബാംഗ്ലൂർ, ഊട്ടി, കൊടയ്ക്കനാൽ, സത്യമംഗലം എന്നിവിടങ്ങളിൽ നിന്ന് ഓണക്കച്ചവടത്തിനായി പൂക്കൾ എത്തിച്ചെങ്കിലും കച്ചവടം നടന്നില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പൂക്കൾ എത്തിക്കുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതും പ്രതിസന്ധിയുടെ ആക്കം കൂട്ടി.

തോവാള

-------------------------------

 1500 ഓളം കുടുംബങ്ങളുടെ വരുമാനം

പൂക്കച്ചവടവുമായി ബന്ധപ്പെട്ടാണ്

പൂ കൃഷി ചെയ്യുന്നത് 3000 കർഷകർ

കൊവിഡിന് മുന്നേ ദിവസേന

നടക്കുന്ന കച്ചവടം 8-10 ടൺ

സാധാരണ ഓണ സീസണിൽ

നടക്കുന്ന കച്ചവടം 15 ടണിലേറെ