aboobecker



കാട്ടാക്കട : പൂവച്ചൽ കൊണ്ണിയൂർ കുളങ്ങര ഹൗസിൽ പരേതരായ പരീതുകുഞ്ഞ് ലബ്ബ യുടെയും അസുമ ബീവിയുടെയും മകനും കൊണ്ണിയൂർ മുസ്ലിം ജമാഅത്ത് മുൻ സെക്രട്ടറിയുമായ അബൂബക്കർകുഞ്ഞ് കൊണ്ണിയൂർസാഹിബ് (75) നിര്യാതനായി. ഭാര്യ ഭീമാ കണ്ണ്. മക്കൾ: നസീമ ജലാലുദ്ദീൻ, നാസർ , നവാസ് അൽഹസ (സൗദി). മരുമക്കൾ: ജലാലുദ്ദീൻ , ഷാനി നാസർ, ഷൈമ നവാസ്. മൂന്നാം ഫാത്തിയ ശനിയാഴ്ച വൈകിട്ട് 7 ന്. അബൂബക്കർ കുഞ്ഞിന്റെ നിര്യാണത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, അടൂർ പ്രകാശ് എം.പി, എം.എൽ.എ മാരായ കെ.എസ്. ശബരിനാഥ്, ഐ.ബി.സതീഷ്, സി. ദിവാകരൻ, പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ് കെ.രാമചന്ദ്രൻ, പങ്കജകസ്തൂരി എം.ഡി ഡോ.ജെ.ഹരീന്ദ്രൻ നായർ, പാപ്പനംകോട് അൻസാരി തുടങ്ങിയവർ അനുശോചിച്ചു.