നെടുമങ്ങാട് :സംസ്ഥാന കൃഷിവകുപ്പിന്റെ ഓണസമൃദ്ധി ചന്തയ്ക്ക് ആനാട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പ്രദേശത്തെ കർഷകരുടെ ഉല്പന്നങ്ങൾക്ക് പത്തു ശതമാനം വില കൂട്ടിയും ഉപഭോക്താക്കൾക്ക് മുപ്പത് ശതമാനം വില കുറച്ചും നൽകുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് പറഞ്ഞു. ആനാട് ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ആനാട് രാജേന്ദ്രൻ നായർക്ക് നേന്ത്രക്കുല നല്കിയാണ് ഉദ്ഘാടനം നിർവഹിച്ചത്.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ.ജെ.മഞ്ചു, ഗ്രാമപഞ്ചായത്ത് മെമ്പർ സിന്ധു,കാർഷിക വികസന സമിതി അംഗങ്ങളായ എം.ജി ധനീഷ്, ഗോപകുമാർ, പദ്മകുമാർ, മുൻപഞ്ചായത്ത് പ്രസിഡന്റ് ആനാട് ജി.ചന്ദ്രൻ ,കൃഷി ഓഫീസർ എസ്.ജയകുമാർ, ഇക്കോഷോപ്പ് പ്രസിഡന്റ് ആനാട് ആൽബർട്ട്, സെക്രട്ടറി രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.