k-thampi-nirvahikkunnu

കല്ലമ്പലം:നാവായിക്കുളം പഞ്ചായത്ത് കെ.എസ്.എഫ്.ഇ കല്ലമ്പലം ബ്രാഞ്ചുമായി ചേർന്ന് പഞ്ചായത്തിലെ 26 കേന്ദ്രങ്ങളിൽ ഓൺലൈൻ പഠനത്തിനായുള്ള ടിവികളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് കെ.തമ്പി നിർവഹിച്ചു.പഞ്ചായത്തിലെ വിവിധ അംഗൻവാടികൾ,സ്കൂളുകൾ, വായന ശാലകൾ എന്നിവിടങ്ങളിലാണ് ടിവി സ്ഥാപിക്കുന്നത്.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ബിനു അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ കുടവൂർ നിസാം,കെ. ദേവദാസൻ,ശശികല,പ്രസാദ് ബി.കെ,കെ.എസ്.എഫ്.ഇ കല്ലമ്പലം ബ്രാഞ്ച് മാനേജർ, പഞ്ചായത്ത് സെക്രട്ടറി,അസിസ്റ്റന്റ് സെക്രട്ടറി,ഐ.സി.ഡി.എസ് സൂപ്പർ വൈസർ എന്നിവർ പങ്കെടുത്തു.