covid-19

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 352 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് മരണവും ഇന്നലെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 24ന് മരണമടഞ്ഞ മലയം സ്വദേശി ഷാജഹാൻ (67), വെൺപകൽ സ്വദേശി മഹേശ്വരൻ ആശാരി (76), വെങ്ങാനൂർ സ്വദേശിനി വിമലാമ്മ (83), 20ന് മരിച്ച വലിയതുറ സ്വദേശി സേവിയർ (50) എന്നിവരുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. അസുഖം സ്ഥിരീകരിച്ചവരിൽ 267 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 64 പേരുടെ ഉറവിടം കണ്ടെത്താനായില്ല. അഞ്ച്പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞ 12 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.ഒൻപത് ആരോഗ്യപ്രവർത്തകരും ഇന്നലെ രോഗബാധിതരായിട്ടുണ്ട്. 623 പേർ രോഗമുക്തി നേടി. ചെമ്പഴന്തി,​ വള്ളക്കടവ്,​ പൗണ്ട്കടവ്,​കരമന ഭാഗങ്ങളിലാണ് ഇന്നലെ ഏറ്റവുമധികം രോഗികളുള്ളത്. 1,144 പേർ കൂടി നിരീക്ഷണത്തിലായി. 432 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

നിരീക്ഷണത്തിലുള്ളവർ - 24,727
വീടുകളിൽ - 20,​226
ആശുപത്രികളിൽ - 3,​857
കൊവിഡ് കെയർ സെന്ററുകളിൽ - 644
പുതുതായി നിരീക്ഷണത്തിലായവർ - 1,​144

ഡിസ്ചാർജ് ചെയ്തവർ - 504