onam

തിരുവനന്തപുരം: ജീവനി പദ്ധതിയുടെ ഭാഗമായി ശാസ്‌തമംഗലത്ത് സംഘടിപ്പിച്ച ഓണം പച്ചക്കറി വിപണിയുടെ ഉദ്ഘാടനം വി.കെ. പ്രശാന്ത് എം.എൽ.എ നിർവഹിച്ചു. വട്ടിയൂർക്കാവ് മണ്ഡലത്തിലും വെള്ളായണിയിലുമുള്ള കർഷകർ ഉത്പാദിപ്പിച്ച പച്ചക്കറികളാണ് വിൽക്കുന്നത്. വിപണി നാളെയും മറ്റന്നാളും രാവിലെ 9 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കും. ഓൺലൈനായി ഓണം പച്ചക്കറി കിറ്റ് ബുക്ക് ചെയ്യുന്നതിന് ഫീസ്റ്റ മൊബൈൽ ആപ്പ് ഉപയോഗിച്ച് ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ബുക്ക് ചെയ്യുന്നവർക്ക് പച്ചക്കറി കിറ്റുകൾ നാളെയും മറ്റന്നാളുമായി വീടുകളിൽ എത്തിക്കും. എം.എൽ.എയുടെ ഓഫീസിന് സമീപമാണ് വിപണിയുടെ പ്രവർത്തനം.