പേരൂർക്കട: വഴയില- പേരൂർക്കട റോഡിൽ പെട്രോൾപമ്പിനു സമീപം പ്രധാന റോഡിലെ പൈപ്പ് പൊട്ടൽ വാട്ടർ അതോറിട്ടി പരിഹരിച്ചു. 110 എം.എം പി.വി.സി ലൈനിലായിരുന്നു ചോർച്ച. പൈപ്പിന്റെ കാലപ്പഴക്കമാണ് ചോർച്ചയ്ക്കു കാരണമായത്. പൈപ്പ് പൊട്ടിയൊഴുകാൻ തുടങ്ങിയതോടെ റോഡിൽ കുഴികൾ രൂപപ്പെടുകയും വാഹനയാത്ര ദുഷ്‌കരമാകുകയും ചെയ്തിരുന്നു. റോഡ് കട്ടിംഗിന് പി.ഡബ്ലിയു.ഡിയുടെ അനുമതി ലഭിക്കാത്തതാണ് പണി നീണ്ടുപോകാൻ കാരണമായതെന്നാണ് വാട്ടർ അതോറിട്ടി അധികൃതരുടെ വിശദീകരണം.ഇന്നലെ രാവിലെ ആരംഭിച്ച പണി ഉച്ചയോടെ പൂർത്തീകരിക്കുകയായിരുന്നു.