ചിറയിൻകീഴ്: ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എ നടപ്പിലാക്കി വരുന്ന സാന്ത്വനം വിശപ്പിന് ശമനം എന്ന പ്രോജക്ട് പ്രകാരം ചിറയിൻകീഴ് ലയൺസ് ക്ലബ് അൻപതോളം കിറ്റുകൾ സൗജന്യമായി വിതരണം ചെയ്തു. 21 ഇനം പച്ചക്കറികളാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ചിറയിൻകീഴ് ലയൺസ് ഹാളിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റും ഡിസ്ട്രിക്ട് പബ്ലിക് റിലേഷൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ടി. ബിജുകുമാർ കിറ്റുകൾ വിതരണം ചെയ്തു. രാജശേഖരൻ നായർ.കെ, ചന്ദ്രബാബു. ജി, കെ.വി. ഷാജു, വിഭുകുമാർ.ഡി, ആർ ആർ. ബിജു, കെ.എ. കുമാർ, സലിംകുമാർ. എസ്, അജിത്കുമാർ.എസ്, ചാബ്യൻ അനിൽ കുമാർ, കെ.എസ്. ബിജു, ഡോ. ഗോപിനാഥ്.കെ.ആർ എന്നിവർ പങ്കെടുത്തു.