ബാലരാമപുരം: സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവയ്ക്കുക, സംസ്ഥാന സർക്കാരിന്റെ അഴിമതികളിൽ സി.ബി.ഐ അന്വേഷണം നടത്തുക, സെക്രട്ടേറിയറ്റിൽ ഫയലുകൾ കത്തിയ സംഭവത്തിൽ അന്വേഷണം എൻ.ഐ.എ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ കേന്ദ്രങ്ങളിൽ യു.ഡി.എഫ് ധർണ നടത്തി. ബാലരാമപുരത്ത് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം. വിൻസെന്റ് ഡി. പോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എം. സുധീർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഫ്സൽ സംസാരിച്ചു. ചാമവിള വാർഡിൽ എ.അർഷാദ്, ആർ.സി തെരുവിൽ കെ. രാജു, നെല്ലിവിള വാർഡിൽ പ്രഭ, പനയറക്കുന്ന് വാർഡിൽ മണ്ഡലം സെക്രട്ടറി നെല്ലിവിള സുരേഷ്, കോട്ടുകാൽക്കോണം വാർഡിൽ മണ്ഡലം സെക്രട്ടറി കോട്ടുകാൽക്കോണം അനി, വാർഡ് മെമ്പർ നിർമ്മലറാണി, പാലച്ചൽക്കോണത്ത് നന്നം രാജൻ എന്നിവർ ധർണകൾക്ക് നേതൃത്വം നൽകി.