നെടുമങ്ങാട് : നെടുമങ്ങാട് നഗരസഭയിലെ സന്നഗർ വാർഡിൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച തോട്ടുമുക്ക് - പുലയനിക്കോണം റോഡ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ഭരണാനുമതി ലഭിച്ച ശേഷം സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ പൂർത്തിയാക്കിയ റോഡുകളിലൊന്നാണ് ഇത്. 29 ലക്ഷം രൂപ റോഡ് നിർമ്മാണത്തിനായി ചെലവഴിച്ചു. സി.ദിവാകരന്റെ അദ്ധ്യക്ഷതയിൽ നെടുമങ്ങാട് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലേഖാ വിക്രമൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാന്മാരായ ടി.ആർ സുരേഷ്‌കുമാർ, പി.ഹരികേശൻ നായർ, ആർ.മധു, കെ.ഗീതാകുമാരി,വാർഡ് കൗൺസിലർ പി.രാജീവ്,ടി.അർജുനൻ,നഗരസഭാ സെക്രട്ടറി സ്റ്റാലിൻ നാരായണൻ,നഗരസഭ എഞ്ചിനിയർ കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.