തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം തുടർച്ചയായ മൂന്നാംദിനവും 2000 കടന്നു. 2406 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. സമ്പർക്ക രോഗികൾ 217. 193 പേരുടെ ഉറവിടം വ്യക്തമല്ല. പ്രതിദിന രോഗമുക്തരുടെ എണ്ണവും 2000 കടന്നു. 2067 പേരാണ് ഇന്നലെ രോഗമുക്തരായത്.
47 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. 10 മരണവും റിപ്പോർട്ട് ചെയ്തു. 24ന് മരിച്ച തിരുവനന്തപുരം മലയം സ്വദേശി ഷാജഹാൻ (67), വെൺപകൽ സ്വദേശി മഹേശ്വരൻ ആശാരി (76), വെങ്ങാനൂർ സ്വദേശിനി വിമലാമ്മ (83), കണ്ണൂർ പാനൂർ സ്വദേശി മുഹമ്മദ് സഹീർ (47), 19ന് മരിച്ച കോഴിക്കോട് മണിപുരം സ്വദേശി മാമ്മി (70), 20ന് മരിച്ച കണ്ണൂർ കുഴുമ്മൽ സ്വദേശി സത്യൻ (53), തിരുവനന്തപുരം വലിയതുറ സ്വദേശി സേവിയർ (50), 23ന് മരിച്ച തൃശൂർ വലപ്പാട് സ്വദേശി ദിവാകരൻ (65), ആലപ്പുഴ പഴവീട് സ്വദേശിനി ഫമിനാ ഷെറീഫ് (40), കണ്ണൂർ പടിയൂർ സ്വദേശിനി ഏലിക്കുട്ടി (64) എന്നിവരുടെ ഫലമാണ് പോസിറ്റീവായത്.
12 ജില്ലകളിൽ ഇന്നലെ രോഗബാധിതർ നൂറുകടന്നു. തലസ്ഥാനത്താണ് കൂടുതൽ, 352.
മറ്റുജില്ലകളിലെ കണക്ക്
കോഴിക്കോട്-238
കാസർകോട്-231
മലപ്പുറം-230
പാലക്കാട്-195
കോട്ടയം-189
കൊല്ലം-176
ആലപ്പുഴ-172
പത്തനംതിട്ട-167
തൃശൂർ-162
എറണാകുളം-140
കണ്ണൂർ-102
മറ്റ് കണക്കുകൾ
ചികിത്സയിലുള്ളവർ- 22,673
രോഗമുക്തർ- 43,761
ആകെ മരണം- 267
24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിൾ-37,873