bank

തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ബാങ്കുകൾക്ക് തുടർച്ചയായി അവധി. ഇനി ചൊവ്വാഴ്ചയേ ബാങ്ക് പ്രവർത്തിക്കൂ. അത് കഴിഞ്ഞ് ബുധനാഴ്ച ബാങ്കുകൾ വീണ്ടും പ്രവ‌ർത്തിക്കില്ല. പിന്നെ വ്യാഴാഴ്ച മാത്രമേ തുറക്കുകയുള്ളൂ. തിങ്കളാഴ്ച തിരുവോണവും ബുധനാഴ്ച ശ്രീനാരായണഗുരു ജയന്തിയും പ്രമാണിച്ചാണ് അവധി. നാളെ ശനിയും മറ്റന്നാൾ ഞായറും പതിവ് അവധികളാണ്.