governor

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ ദുരൂഹ തീപിടിത്തത്തിൽ ഗവർണർ ഇടപെട്ടു. സ്വർണക്കടത്ത് രേഖകൾ എൻ.ഐ.എ ആവശ്യപ്പെട്ടിരിക്കെ, അതേ വിഭാഗത്തിൽ തീപിടിത്തമുണ്ടായത് ദുരൂഹമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നൽകിയ കത്ത് ഉചിതമായ പരിഗണന നൽകണമെന്ന ശുപാർശയോടെ ഗവർണർ മുഖ്യമന്ത്രിക്ക് കൈമാറി.

മുഖ്യമന്ത്റി പിണറായി വിജയനെയും ചീഫ് സെക്രട്ടറിയെയും വിളിപ്പിച്ച് വിശദീകരണം തേടണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. സെക്രട്ടേറിയറ്റിലെ തീപിടിത്തം ഉൾപ്പെടെയുള്ള സംഭവങ്ങൾ പരിശോധിക്കുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചതായി ചെന്നിത്തല പറഞ്ഞു.