
മലയിൻകീഴ് : വൃക്കരോഗത്തിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നയാളുടെ മരണശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് .വിളവൂർക്കൽ പെരുകാവ് പൊറ്റയിൽ അരുൺ നിവാസിൽ ആർ.സുരേന്ദ്ര(63)നാണ് ഇന്നലെ മരിച്ചത്.അഞ്ച് ദിവസം മുൻപാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചത്.ഡയാലിസിസിനും വിധേയനാക്കിയിരുന്നു. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് ഉച്ചയ്ക്ക് ശാന്തികവാടത്തിൽ സംസ്കരിക്കും.ഭാര്യ കെ.സുലോചന.മക്കൾ : അരുൺകുമാർ എസ്., രേഷ്മ എസ്. മരുമക്കൾ : റാണിസപ്ന,ഡോ.എസ്.അഭിലാഷ്.