cpm

തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരായ സി.പി.എമ്മിന്റെ സമരത്തിൽ പങ്കെടുത്തതിൽ, കെ.കെ രാഗേഷ് എം.പിയുടെ ഭാര്യ പ്രിയാ വർഗ്ഗീസിനെതിരെ ബി.ജെ.പി ഗവർണർക്ക് പരാതി നൽകി. തൃശൂർ കേരളവർമ്മ കോളേജിലെ അസി. പ്രൊഫസറായ പ്രിയ ഇപ്പോൾ ഡെപ്യൂട്ടേഷനിൽ കണ്ണൂർ സർവ്വകലാശാലയിൽ സ്റ്റുഡന്റ്സ് സർവ്വീസ് ഡയറക്ടറാണ്. സമരത്തിൽ പങ്കെടുത്തത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ബി.ജെ.പി സംസ്ഥാന കമ്മി​റ്റി അംഗം സന്ദീപ് വാചസ്പതി നൽകിയ പരാതിയിലുണ്ട്. 23ന് നടന്ന പ്രതിഷേധ സത്യാഗ്രഹത്തിൽ രാഗേഷിനും മക്കൾക്കുമൊപ്പമാണ് പ്രിയയും സമരത്തിൽ അണിചേർന്നത്. വീട്ടിൽ നടന്ന സമരത്തിന്റെ വീഡിയോ രാഗേഷും പ്രിയയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇ-മെയിലിൽ പരാതി ലഭിച്ചതായി രാജ്ഭവൻ സ്ഥിരീകരിച്ചു.