ഹരിപ്പാട്: താമല്ലാക്കൽ പൊടിക്കളത്തിൽ പരേതനായ ആർ.സി പൊടിക്കളത്തിന്റെ (എൽ.ഡി.എഫ് മുൻ ജില്ലാ കൺവീനർ) മകനും ധനലക്ഷ്മി ബാങ്ക് ഹരിപ്പാട് ബ്രാഞ്ച് അസി.മാനേജരുമായ ബിനോദ് സി.പൊടിക്കളം (51) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം താമല്ലാക്കൽ കിഴക്ക് 3210 ാം നമ്പർ ശാഖ പ്രസിഡന്റ്, ലയൺസ് ക്ളബ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് . മാതാവ്: സുമതിക്കുട്ടിയമ്മ പൊടിക്കളം (തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം). ഭാര്യ: സീത ബിനോദ് (അദ്ധ്യാപിക വി.വി.എച്ച്.എസ്, താമരക്കുളം). മകൾ: അനഘ എസ്.വിനോദ്.