flower

തിരുവനന്തപുരം: ഓണക്കാലത്ത് മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള പൂക്കച്ചവടക്കാരെയും കർശന നിബന്ധനകൾക്കു വിധേയമായി കച്ചവടത്തിന് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൂ കൊണ്ടുവരുന്നവരും കച്ചവടം ചെയ്യുന്നവരും മാസ്‌ക് ധരിക്കുന്നതും ഇടയ്ക്കിടെ കൈ കഴുകുന്നതും ഉൾപ്പെടെയുള്ള സുരക്ഷാ നിബന്ധനകൾ പാലിക്കണം. പൂ കൊണ്ടുവരുന്ന കുട്ടകളും മറ്റും ഉപയോഗത്തിനുശേഷം നശിപ്പിക്കണം. കച്ചവടക്കാർ ശാരീരിക അകലം നിർബന്ധമായും പാലിക്കണം. കാഷ്‌ലെസ് സംവിധാനം ഉപയോഗപ്പെടുത്താൻ ശ്രമിക്കണം. പൂക്കളുമായി വരുന്നവർ ഇ-ജാഗ്രത രജിസ്‌ട്രേഷൻ അടക്കമുള്ള നടപടിക്രമങ്ങൾ പാലിക്കണം. പൂക്കളം ഒരുക്കുന്നവർക്കും കൃത്യമായ കൊവിഡ് നിയന്ത്രണങ്ങൾ ബാധകമാണ്.