തിരുവനന്തപുരം: റവന്യൂ വകുപ്പിലെ ജീവനക്കാരുടെ സ്ഥലം മാറ്റത്തിന് പൊതുമാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കണമെന്ന് വകുപ്പ് സെക്രട്ടറി ഡോ.എ.ജയതിലക് ഉത്തരവിട്ടു. ലാൻഡ് റവന്യൂ കമ്മിഷണർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ, ക്രമക്കേടുകളം ഇടപെടലും ഒഴിവാക്കാനാണിത്.
പുതിയ മാനദണ്ഡങ്ങൾ ...
സംസ്ഥാനതല സ്ഥലംമാറ്റങ്ങൾ മാർച്ച് 31നകവും ജില്ലാതലത്തിൽ ഏപ്രിൽ 30നകവും .
അപേക്ഷ ജനുവരി 1മുതൽ 31 നകം സമർപ്പിക്കണം.
ഒഴിവുകൾക്കനുസൃതമായി മുൻഗണനാക്രമത്തിൽ കരട് പട്ടിക തയ്യാറാക്കി ഫെബ്രുവരി 28 നകം നോട്ടീസ് ബോർഡിസും വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കണം
ആക്ഷേപങ്ങളുണ്ടെങ്കിൽ 15 ദിവസത്തിനകം രേഖാമൂലം ബന്ധപ്പെട്ട അധികാരിയെ അറിയിക്കണം.
ആക്ഷേപങ്ങൾ തീർപ്പാക്കി മുൻഗണനാ പട്ടിക മാർച്ച് 31നകം നോട്ടീസ് ബോർഡിലും ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച് മേയ് ഒന്നുമുതൽ നടപ്പാക്കണം.
നിശ്ചിതസ്ഥലത്ത് മൂന്നു വർഷം പൂർത്തിയാകാത്ത ജീവനക്കാരെ സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെയോ അല്ലെങ്കിൽ മെയ് 31 വരെയോ സ്ഥലം മാറ്റാൻ പാടില്ല. അച്ചടക്ക നടപടിയുടെ ഭാഗമായ സ്ഥലം മാറ്റത്തിന് ഇത് ബാധകമല്ല.
മൂന്നു വർഷത്തെ സേവനം പൂർത്തിയാക്കിയെന്ന കാരണത്താൽ ഒരാളെ ഈ സ്ഥലം മാറ്റേണ്ടതില്ല.അഞ്ചു വർഷം പൂർത്തിയായാൽ നിർബന്ധമായും മാറ്റം നൽകണം.
.