abuse

ചന്തേര: 15കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ പിതാവിന്റെ സുഹൃത്തിനെതിരെ ചന്തേര പൊലീസ് കേസെടുത്തു. പ്രവാസിയായിരുന്ന നീലേശ്വരം സ്വദേശി അനീഷിന്റെ (40)പേരിലാണ് കേസ്. കേസ് എസ്.എം.എസിന് കൈമാറുമെന്ന് ചന്തേര ഇൻസ്‌പെക്ടർ പി. നാരായണൻ പറഞ്ഞു. പിതാവില്ലാത്തപ്പോൾ വീട്ടിൽ എത്തിയ അനീഷ് 15 കാരിയെയും സഹോദരനെയും കാറിൽ കയറ്റികൊണ്ടുപോവുകയും പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചു എന്നുമാണ് പരാതി.