തിരുവനന്തപുരം: ശ്രീ ചട്ടമ്പിസ്വാമി സാംസ്കാരിക സമിതിയുടെ 12-ാമത് ജയന്തി പുരസ്കാരം അടൂർ ഗോപാലകൃഷ്ണൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് സമർപ്പിച്ചു. നവോത്ഥാന പ്രക്രിയയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഒരേ പോലെ ശ്രദ്ധിക്കുകയും തന്റെ ജീവിതത്തിലൂടെ അത് തെളിയിക്കുകയും ചെയ്ത മഹാത്മാവാണ് ചട്ടമ്പിസ്വാമികൾ എന്ന് അവാർഡ് സ്വീകരിച്ച ശേഷം ചെന്നിത്തല പറഞ്ഞു. പെരുമ്പടവം ശ്രീധരൻ,സൂര്യ കൃഷ്ണമൂർത്തി,സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി,ഡോ.എം.ആർ തമ്പാൻ,ഡോ.ജെ. ഹരീന്ദ്രൻ നായർ,എസ്.ആർ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.