jj

തിരുവല്ല : പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. നെടുമ്പ്രം മണപ്പുഴ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഷാജി (സജി ജോർജ് -44) ആണ് അറസ്റ്റിലായത്. മകളുടെ പരാതിയിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ മാതാവ് വീട്ടുജോലിക്ക് പോകുന്ന സമയത്തായിരുന്നു പീഡനം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തതായി പുളിക്കീഴ് പൊലീസ് സി.ഐ ഇ.ഡി ബിജു പറഞ്ഞു.