rebuild-kerala

ശ്രീകാര്യം: കാർഷിക മേഖല കൂടുതൽ കർഷക സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര കൃഷി മന്ത്രാലയം ഐ.സി.എ.ആർ.ഇയുടെയും സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെയും സഹകരണത്തോടെ നടപ്പാക്കുന്ന സീഡ് പോർട്ടലിന്റെയും യോനോ കൃഷി ആപ്പിന്റെയും ഉദ്ഘാടനം കേന്ദ്ര കൃഷി-കർഷക ക്ഷേമ വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമർ വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിച്ചു. ഐ.സി.എ.ആറിന്റെ സീഡ് പോർട്ടലും എസ്.ബി.ഐയുടെ യോനോ കൃഷി ആപ്പുമായുള്ള സംയോജനത്തിലൂടെ കർഷകർക്ക് കൂടുതൽ നേട്ടങ്ങൾ സ്വായത്തമാക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. രോഗബാധയില്ലാത്ത ഗുണമേന്മയുള്ള വിത്തുകളെയും ഇനങ്ങളെയും പറ്റി അവബോധം നല്കാൻ ഇൻസ്റ്റിറ്റ്യൂട്ടിന് കഴിഞ്ഞു. വിത്തുകളുടെ പ്രതിവർഷ ഉത്പാദനം 20 ടണ്ണിൽ നിന്ന് 50 ടണ്ണിലേക്ക് എത്തിക്കുന്നത്തിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു.