ulghadmadhu-nirvahikkunnu

കല്ലമ്പലം: പള്ളിക്കൽ പഞ്ചായത്തിലെ പറണ്ടയിൽ അങ്കണവാടിയുടെ പുതിയ കെട്ടിടം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ടി. ബേബിസുധ, എൻ. അബുത്താലിബ്, പ്രസന്നാ ദേവരാജൻ, ഷീജ, പള്ളിക്കൽ നസീർ, രേണുകാ കുമാരി, പള്ളിക്കൽ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡോ. രവീന്ദ്രലാൽ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഹസീന സ്വാ​ഗതവും സെക്രട്ടറി ഷീജാമോൾ നന്ദിയും പറഞ്ഞു. പള്ളിക്കൽ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് കെട്ടിടം നിർമ്മിച്ചത്.