covid

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിൽ ഒമ്പത് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കടമ്പാട്ടുകോണത്തെ മത്സ്യ മാർക്കറ്റിൽ നിന്ന് സർവെയ്ലൻസിന്റെ ഭാഗമായി ടെസ്റ്റ്‌ ചെയ്ത 30 സാമ്പിളുകളിൽ നിന്നാണ് 9 പേർക്ക് രോഗം സ്ഥിരീകരിച്ചത്. വാർഡ്‌ 7 ൽ 5,19, 21, 6, 12 വാർഡുകളിൽ ഓരോരുത്തർക്കുമാണ് രോഗം. ബാക്കിയുള്ളവരുടെ റിസൾട്ട് വരാനുണ്ട്. ഇതോടെ കടമ്പാട്ടുകോണം മത്സ്യമാർക്കറ്റ് മൈക്രോ കണ്ടെയ്‌ൻമെന്റ് സോണിലായി. ഈ മാസം 23 മുതൽ 27 വരെ മാർക്കറ്റിൽ പോയ എല്ലാവരും സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇരുപത്തെട്ടാംമൈലിൽ പോസിറ്റീവായ ഒരാൾ ഇവിടെത്തന്നെ ഓൺലൈൻ സേവന കേന്ദ്രം നടത്തുന്നയാളാണ്. അതിനാൽ 23 മുതൽ ഈ സ്ഥാപനം സന്ദർശിച്ചവരും സ്വയം നിരീക്ഷണത്തിൽ കഴിയാനും പോസിറ്റീവായവരുമായി സമ്പർക്കം ഉണ്ടായിട്ടുള്ളവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് കൊവിഡ് പരിശോധനക്ക് വിധേയമാകണമെന്നും ആരോഗ്യവകുപ്പിന്റെ അറിവോടെ മാത്രമേ പുറത്തേക്കിറങ്ങാവൂവെന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9048113342, 8281319763, 9446359775, 9447558745.