protest
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അഴൂർ-പെരുങ്ങുഴി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം

ചിറയിൻകീഴ്: സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാൻ സെക്രട്ടേറിയറ്രിലെ ഫയലുകൾ കത്തിക്കാൻ കൂട്ടുനിന്ന് മുഖ്യമന്ത്രി രാജിവയ്ക്കണം എന്ന ആവശ്യം ഉന്നയിച്ച് കോൺഗ്രസ് അഴൂർ-പെരുങ്ങുഴി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. അഴൂർ ഗണപതിയാo കോവിലിൽ നിന്ന് ആരംഭിച്ച പ്രകടനം മംഗലാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എച്ച്.പി. ഷാജി ഉദ്ഘാടനം ചെയ്തു. അഴൂർ മണ്ഡലം ഭാരവാഹി കെ. രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീജ ശശി, സുരേഷ് ബാബു, സുധർമ, അജിത്, ആനന്ദ്, ഹരിദാസ് എന്നിവർ സംസാരിച്ചു. പദയാത്രയുടെ സമാപനം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. രാജു ഉദ്ഘാടനം ചെയ്തു. പെരുങ്ങുഴി മണ്ഡലം ഭാരവാഹി എസ്. ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മനോഹരൻ, അബ്ദുൽ അസീസ്, നാസർ, ബൈജു മുട്ടപ്പലം, ബീന മഹേശ്വരി, നിസാം, സന്തോഷ്, വിനോദ്, വിജയൻ ആശാരി, മോഹനൻ, പ്രവീൺ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ചിലമ്പിൽ സുരേഷ് സ്വാഗതവും ചന്ദ്രബാബു നന്ദിയും പറഞ്ഞു.