കൊച്ചി: അവനീർ ടെക്നോളജി നിർമ്മിച്ച 'മഞ്ഞു പെയ്യുന്നൊരു കാലം' മ്യൂസിക് വീഡിയോ റിലീസ് ചെയ്തു. മമ്മൂട്ടി, മോഹൻലാൽ നിവിൻ പോളി, അനു സിത്താര, അജു വർഗീസ്, ആന്റണി വർഗീസ്, ഗോപി സുന്ദർ എന്നിവരാണ് മ്യൂസിക് വീഡിയോ പുറത്തുവിട്ടത്. കുള്ളന്റെ ഭാര്യ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിനു ബെൻ, നന്ദു പൊതുവാൾ, ഡയാന ജോയ്, നന്ദന നായർ എന്നിവരാണ് മ്യൂസിക് വീഡിയോയിലെ പ്രധാന താരങ്ങൾ. അവനീർ ടെക്നോളജിയുടെ ബാനറിൽ ഇർഷാദ് ഹസൻ ആണ് 'മഞ്ഞു പെയ്യുന്നൊരു കാലം' നിർമ്മിച്ചിരിക്കുന്നത്. ഇംത്തിയാസ് അബൂബക്കറാണ് മ്യൂസിക് വിഡീയോയുടെ സംവിധാനവും കൊറിയോഗ്രഫിയും. ഭാഗ്യരാജ് വരികളെഴുതി സംഗീതം നൽകിയ ഗാനമാലപിച്ചത് സുനിൽ മത്തായി, ഭാഗ്യരാജ്, ഗ്രീഷ്മ കണ്ണൻ, ഇഷിക എന്നിവർ ചേർന്നാണ്. ഷണ്മുഖൻ എസ്.വി.യാണ് ഛായാഗ്രഹണം. എഡിറ്റിംഗ്: അയൂബ് ഖാൻ. സംഗീത സംവിധായകനായ സിബു സുകുമാരനാണ് പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത്.