നെയ്യറ്റിൻകര: അമരവിള എൽ.എം.എസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ സഹപാഠിക്കായി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം നഗരസഭ അദ്ധ്യക്ഷ ഡബ്ലിയു.ആർ.ഹീബ നിർവഹിച്ചു. സ്കൂൾ മാനേജർ ഐ.ആർ. സാം തുടർ പഠനത്തിനുള്ള ധന സഹായമായി മുപ്പതിനായിരം രൂപ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി. ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ സ്കൗട്ട്സ് ജില്ലാ കമ്മിഷണർ എസ്. ജയചന്ദ്രൻ, പ്രിൻസിപ്പൽ ജെ.എസ്. ഉഷാകുമാരി, സ്കൗട്ട്സ് മാസ്റ്ററും കൺവീനറുമായ ആർ. സലിം രാജ്, വാർഡ് മെമ്പർ ജി. ബാബുരാജ്, പി.ടി.എ വൈസ് പ്രസിഡന്റ് ജെ.എസ്. ദേവകുമാർ, എസ്.ഡി.സി കൺവീനർ ജസ്റ്റിൻ സത്യരാജ്, ബ്രീസ് എം.എസ്. രാജ്, എസ്. ഷിബു, ശ്രീരാജ്, ജയമോഹൻ, ടി.എസ്. ഷീബ റോസ്ലറ്റ് എന്നിവർ പങ്കെടുത്തു. സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും സഹായം നൽകി.