നെയ്യാറ്റിൻകര:ഓണ സമ്യദ്ധിയുടെ ഭാഗമായി നെയ്യാറ്റിൻകര കൃഷിഭവനിൽ പഴം - പച്ചക്കറി വിപണി ആരംഭിച്ചു. കെ.ആൻസലൻ എം.എൽ.എ വിപണിയുടെ ഉദ്ഘാടനം നിർവഹിച്ചു.നഗരസഭ ചെയർപേഴ്സൺ ഡബ്ല്യൂ.ആർ.ഹീബ അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ കെ.കെ.ഷിബു,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കെ.അനിതകുമാരി,കൃഷി ഡെപ്യൂട്ടി ഡയറക്ടർ അജയകുമാർ,കൃഷി അസിസ്റ്റൻഡ് ഡയറക്ടർ ബാലചന്ദ്രൻ , കൃഷി ഓഫീസർ കെ.എം.അനിൽകുമാർ,വി.എസ്.സജീവ്കുമാർ,കൃഷിഭവൻ അംഗങ്ങൾ,വാർഡ് കൗൺസിലർമാർ, കാർഷിക വികസന സമിതിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.