adoor

ആറ്റിങ്ങൽ: ആറ്റിങ്ങൽ നാലുവരിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് വിവാദമായ കച്ചേരിനടയിലെ തപാൽ വകുപ്പിന്റെ 2.43 സെന്റ് സ്ഥലം നഷ്ടപരിഹാരം നൽകി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായി അടൂർ പ്രകാശ് എം.പി അറിയിച്ചു. സ്ഥലം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ജനുവരിയിൽ തപാൽ വകുപ്പ് ഡയറക്ടർ ജനറൽ സലിം ഹഖിനെ നേരിട്ടുകണ്ട് കത്തുനൽകിയെന്ന് അദ്ദേഹം പറഞ്ഞു. തുടർ നടപടികൾക്കായി കേരള ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ രാജരാജനെ തപാൽ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു. സ്ഥലം എത്രയും വേഗം ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി. സുധാകരന് കത്തുനൽകിയെന്നും എം.പി അറിയിച്ചു.