ko

കോവളം: വെങ്ങാനൂർ സാധുജന പരിപാലന സംഘത്തിന്റെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനം ആഘോഷിച്ചു. വെങ്ങാനൂർ പാഞ്ചജന്യം സ്‌മൃതി മണ്ഡപത്തിലെ അയ്യങ്കാളി പ്രതിമയിൽ സാധുജന പരിപാലന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് ജഗതി ദീപം തെളിച്ച് പുഷ്‌പാർച്ചന നടത്തി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, സോമപ്രസാദ്. എം.പി, എം. വിൻസെന്റ് എം.എൽ.എ, ദേവസ്വം ബോർഡ് മെമ്പർ പാറവിള വിജയകുമാർ, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. ശ്രീകല, സി.​പി.എം കോവളം ഏരിയാ സെക്രട്ടറി പി.എസ്. ഹരികുമാർ, മുൻ മന്ത്രി നീലലോഹിതദാസൻ നാടാർ എന്നിവരും പുഷ്‌പാർച്ചന നടത്തി. സാധുജന പരിപാലന സംഘം ജില്ലാപ്രസിഡന്റ് വിതുര മുരളീധരൻ അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ ബി.ജെ.പി ജില്ലാപ്രസിഡന്റ് വി.വി. രാജേഷ്, സംസ്ഥാന ജനറൽ സെക്രട്ടറി പി.സുരേഷ്, സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെങ്ങാനൂർ സതീഷ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ജി.ജെ. രാജ്‌മോഹൻ, സെക്രട്ടറി വെങ്ങാനൂർ അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.