bevq-app

തിരുവനന്തപുരം: കച്ചവടം പൊളിഞ്ഞതോടെ ബെവ്കോയുടെ ആപ്പ് പരിഷ്കരിച്ചു. ഇനി ഇഷ്ടമുള്ള ഔട്ട്‌ലെറ്റിൽ നിന്ന് മദ്യം വാങ്ങാം. നേരത്തെ ആപ്പ് പറയുന്നിടത്ത് പോയി വാങ്ങണമായിരുന്നു.

തൊട്ടടുത്തുള്ള ഔട്ട്ലെറ്റുകളിൽ നിന്ന് മദ്യം കിട്ടാത്തത് കച്ചവടം കുറയാൻ കാരണമായെന്ന് തിരിച്ചറിഞ്ഞാണ് ആപ്പ് പരിഷ്കരിച്ചത്. ഓണക്കച്ചവടം ഇന്നലെവരെ പഴയത് പോലെ ഉഷാറായിരുന്നില്ല. ഇനി ഇന്നും നാളെയുമാണ് ഒാണക്കൊയ്ത്ത്. ഓണം കഴിഞ്ഞാലും പുതിയ രീതി തുടരും.

മദ്യം വാങ്ങുന്നയാൾ ആപ്പിൽ പിൻകോഡ് നൽകുമ്പോൾ അതിൽ തൊട്ടടുത്തുള്ള ഒൗട്ട്ലെറ്റുകൾ വരെ തെളിയും. ബിവറേജസ്, കൺസ്യൂമർഫെഡ്, ബാർ ഔട്ട്ലെറ്റുകളുടെ വിവരവും കാണാനാകും. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. നേരത്തേ, ഒരിക്കൽ പിൻകോഡ് നൽകിയാൽ മാറ്റാനാവില്ലായിരുന്നു. ഇനി മാറ്റാം. ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെയാണ് ബുക്കിംഗ്. ഇന്ന് മുതൽ പുതിയ പരിഷ്കാരം നിലവിൽ വരും.