ആറ്റിങ്ങൽ: രാമച്ചംവിളയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വിളയിൽ മൂല മേലേവിള വീട്ടിൽ വിജയൻ- ഷീന ദമ്പതികളുടെ മകൻ വിഷു വിജയ് (20) ആണ് മരിച്ചത്. ഈമാസം 10 ന് രാമച്ചംവിള വളവിൽ വച്ച് നായ വട്ടംചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ടായിരുന്നു അപകടം. 18 ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വിഷുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് അതുൽ ഷാജു പരിക്കുകളോടെ രക്ഷപ്പെട്ടു. സഹോദരി: ഭാവന.