ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന കൊവിഡ് സമാശ്വാസ കാലിത്തീറ്റ ധനസഹായ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബാബീഗം നിർവഹിക്കുന്നു
ചിറയിൻകീഴ്: ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന കൊവിഡ് സമാശ്വാസ കാലിത്തീറ്റ ധനസഹായ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബാബീഗം നിർവഹിച്ചു. അഴൂർ പെരുങ്ങുഴി ക്ഷീരസംഘത്തിൽ നടന്ന ചടങ്ങിൽ അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുജീവ് കുമാർ ആമുഖ പ്രഭാഷണം നടത്തി. ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജയകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം കുന്നുംപുറം വാഹീദ്, പഞ്ചായത്തംഗം ബി. മനോഹരൻ എന്നിവർ പങ്കെടുത്തു. സംഘം പ്രസിഡന്റ് പ്രശാന്തൻ സ്വാഗതവും ഡി.ഇ.ഒ രാജേഷ് നന്ദിയും പറഞ്ഞു. 216 ചാക്ക് കാലിത്തീറ്റയാണ് വിതരണം ചെയ്തത്.