ee

എഴുകോൺ : വീട്ടിനോട് ചേർന്ന പുരയിടത്തിൽ വ്യാജചാരായ നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന 40 ലിറ്റർ കോടയുമായി ഒരാൾ അറസ്റ്റിൽ. കൈതക്കോട് എറുതനങ്ങാട് സുരേഷ് ഭവനിൽ സോളിമോൻ (48) ആണ് എഴുകോൺ പോലീസിന്റെ പിടിയിലായത്. എഴുകോൺ പൊലീസ് ഇൻസ്പെക്ടർ ശിവപ്രകാശ്, എസ്.ഐ.ബാബുക്കുട്ടക്കുറുപ്പ്, ജി.എസ്.ഐ ബാലകൃഷ്ണൻ, സിവിൽ പൊലീസ് ഓഫീസർ ശ്യാം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.