kayalpuram-road
പുനർനിർമ്മിച്ച കായൽപ്പുറം പമ്പ്ഹൗസ് റോഡിന്റെ ഉദ്ഘാടനം അഡ്വ. വി. ജോയി എം.എൽ.എ നിർവഹിക്കുന്നു

വർക്കല: ഇലകമൺ ഗ്രാമപഞ്ചായത്തിലെ പുനർ നിർമ്മിച്ച കായൽപ്പുറം പമ്പ്ഹൗസ് റോഡിന്റെ ഉദ്ഘാടനം അഡ്വ. വി. ജോയി എം.എൽ.എ നിർവ്വഹിച്ചു. 25 വർഷത്തിലേറെയായി റോഡ് ഗതാഗതയോഗ്യമല്ലാതായിട്ട്. ഗ്രാമപഞ്ചായത്തിലെ ഒരു മേജർ കുടിവെളള പദ്ധതിയിലേക്കു കൂടിയുളളതാണ് ഈ റോഡ്. മഴവെളളം കുത്തിയോലിച്ച് കുഴികൾ രൂപപ്പെട്ട റോഡിലൂടെ നാട്ടുകാർക്ക് ദുരിതയാത്രയായിരുന്നു. റോഡ് മെറ്റൽ ചെയ്ത് ടാർ ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് എം.എൽ.എ ഇടപെടുകയും ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിന്റെ 1370000രൂപ ചെലവ് ചെയ്ത് പണി പൂർത്തിയാക്കുകയുമായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. സുമംഗല, വൈസ് പ്രസിഡന്റ് അഡ്വ. ബി.എസ്. ജോസ്, മെമ്പർ സജിയ, ശ്രീധരൻകുമാർ, ജിത്തു എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.