കാഞ്ഞിരംകുളം: യുവജന സംഘം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കു വേണ്ടി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.' എന്റെ വീട്ടുവളപ്പിലെ പ്രകൃതി സുന്ദരമായ നിമിഷത്തിലെ ഒരു സെൽഫി' എന്നതാണ് വിഷയം. മികച്ച സെൽഫി ഫോട്ടോ തിരെഞ്ഞെടുത്ത് ആകർഷകമായ സമ്മാനക്കൾ നൽകും. താത്പര്യമുള്ള കുട്ടികൾ അവരുടെ സെൽഫി (ഒന്നു മാത്രം) 8592807355 എന്ന നമ്പരിലേക്ക് 31ന് വൈകിട്ട് 7ന് മുമ്പായി വാട്സാപ്പിൽ അയയ്ക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.