തിരുവനന്തപുരം: ആരോഗ്യസർവകലാശാലാ പ്രോ വൈസ് ചാൻസലറായി ഡോ.സി. പി. വിജയനെ ഗവർണർ നിയമിച്ചു. കഴിഞ്ഞ മേയ് മുതൽ പ്രോ വൈസ് ചാൻസലറുടെ അധിക ചുമതല അദ്ദേഹത്തിനായിരുന്നു. സർവകലാശാലയുടെ ബോർഡ് ഒഫ് സ്റ്റഡീസ് അക്കാഡമിക് കൗൺസിൽ, ഗവേണിംഗ് കൗൺസിൽ എന്നിവയിൽ അംഗമായിരുന്നു. മികച്ച അദ്ധ്യാപകനുള്ള ആരോഗ്യ സർവകലാശാലയുടെ പ്രഥമ അവാർഡ് നേടിയിട്ടുണ്ട്. കോട്ടയം ഗവ.മെഡിക്കൽ കോളേജിലെ ഗൈനക്കോളജി മേധാവിയായിരുന്ന ഡോ.വിജയൻ കെ.ജി.എം.സി.ടി.എ, ഐ.എം.എ , കെ.എഫ്.ഒ.ജി തുടങ്ങിയ സംഘടനകളുടെ സംസ്ഥാന ഭാരവാഹിയാണ്.