തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നീറ്റ്,ജെ.ഇ.ഇ പരീക്ഷ മാറ്റിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തോട് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി യോജിക്കുമ്പോൾ മുഖ്യമന്ത്രി എതിർക്കുന്നതെന്തിനെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സിയുടെ ആഹ്വാനത്തിൽ കോൺഗ്രസ് നടത്തിയ സമരപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അഖിലേന്ത്യ സെക്രട്ടറിയുടെ നിലപാടാണോ മുഖ്യമന്ത്രിയുടെ നിലപാടാണോ ശരിയെന്ന് സി.പി.എം വ്യക്തമാക്കണം.