vijaya

കിളിമാനൂർ: കൊവിഡ് ബാധിച്ച കിളിമാനൂർ സ്വദേശി മരിച്ചു.പഴയകുന്നുമ്മേൽ പഞ്ചായത്തിലെ പാപ്പാല കടമ്പ്രവാരം വിനോദ് ഭവനിൽ വിജയകുമാർ (58) ആണ് മരിച്ചത്.ഏറെ നാളായി മറ്റ് അസുഖങ്ങളാൽ കിടപ്പിലായിരുന്നു.കഴിഞ്ഞദിവസം ഇദ്ദേഹത്തിന്റെ മകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ് രോഗിയുമായി സമ്പർക്കമുള്ളവർക്ക് അടയമൺ പി.എച്ച്.സിയിൽ പരിശോധന നടത്തിയിരുന്നു. ഇതിൽ വിജയകുമാറിനും മകന്റെ ഭാര്യക്കും ഫലം പോസിറ്റീവായിരുന്നു. തുടർന്ന് വിജകുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാത്രിയോടെയാണ് മരണം സംഭവിച്ചത്.ഭാര്യ: ഷീല. മക്കൾ:വിനോദ്,വിനീത്. മരുമക്കൾ: അപർണ,അനുശ്രീ.