vidyanidhi

പാറശാല:നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ ചെങ്കൽ ബ്ലോക്കിൽ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഏർപ്പെടുത്തിയ വിദ്യാനിധി പുരസ്കാരം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ വിതരണം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.ശ്രീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ നായർ,പാറശാല സുധാകരൻ, പ്രാണകുമാർ, മണ്ഡലം പ്രസിഡന്റുമാരായ പൊഴിയൂർ ജോൺസൺ,വി.ഭുവനചന്ദ്രൻ നായർ,ആറയൂർ രാജശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.