ak-balan-

തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉന്നയിച്ച കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കേന്ദ്രമന്ത്രി വി.മുരളീധരനും എതിരെ മന്ത്രി എ.കെ.ബാലൻ. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ചേർന്ന് ഫയലുകൾ കത്തിച്ചെന്നു പറഞ്ഞവർ തെളിവ് നൽകണം, അല്ലെങ്കിൽ മാപ്പുപറയണം. ഇതിനു തയാറായില്ലെങ്കിൽ നിയമവഴി തേടുമെന്ന് വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. തെറ്റായ വാർത്തകൾക്കെതിരെ പ്രസ് കൗൺസിലിനു പരാതി നൽകും. കോടതി വിധി മറി കടന്നുള്ള സമരങ്ങൾക്കെതിരെ കോടതിയെ സമീപിക്കുമെന്നും ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൽ.ഡി.എഫിന് എതിരായ അവിശ്വാസ പ്രമേയം യു.ഡി.എഫിന് ഉണ്ടാക്കിയ രാഷ്ട്രീയ ക്ഷീണം മറച്ചു വെയ്ക്കുന്നതിനും ബി.ജെ.പി.യുടെ യുടെ ചാനൽ മേധാവിയെ സ്വർണ്ണ കളളകടത്തു കേസിൽ ചോദ്യം ചെയ്തതിന്റെയും കോൺഗ്രസ്സ് ദേശീയ നേതൃത്വത്തിന് എതിരായ അവിശ്വാസ പ്രമേയം ചർച്ചയായതിന്റെ ജാള്യത മറയ്ക്കാനുമാണ് യു.ഡി.എഫും ബി.ജെ.പിയും സെക്രട്ടേറിയറ്റിലെ ചെറിയ തീ പിടുത്തത്തിന്റെ പേരിൽ കോലാഹലങ്ങൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.