വെഞ്ഞാറമൂട്: ബി.ജെ.പി വാമനപുരം നിയോജക മണ്ഡലം കമ്മിറ്റി അയ്യങ്കാളി ജയന്തി ആഘോഷിച്ചു.എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് കാർത്തികേയൻ ആനാടിന്റെ അദ്ധ്യക്ഷതയിൽ വാമനപുരത്ത് ചേർന്ന യോഗം മണ്ഡലം പ്രസിഡന്റ് എസ്.ആർ.റജികുമാർ ഉദ്ഘാടനം ചെയ്തു.എസ്.സി മോർച്ച ജനറൽ സെക്രട്ടറി വെള്ളുമണ്ണടി ബെെജു,വാമനപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രവീന്ദ്രൻ നായർ,യുവമോർച്ച ജനറൽ സെക്രട്ടറി പ്രതീഷ്,സംഘ അധികാരി രാധാകൃഷ്ണൻ,വിവിധ പഞ്ചായത്ത് കമ്മിറ്റി പ്രതിനിധികൾ,പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.