ayyankali

പാറശാല: അയിര സർഗാത്മക സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അയ്യങ്കാളി ജയന്തി ആഘോഷം സംഘടിപ്പിച്ചു. കർഷക കോൺഗ്രസ് നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റ് പൊഴിയൂർ വിജയൻ ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്‌തു.സാംസ്കാരിക വേദി പ്രസിഡന്റ് അയിര വിശാഖ് അദ്ധ്യക്ഷത വഹിച്ചു.രക്ഷാധികാരി രതീഷ്ബാബു,സെക്രട്ടറി ഗോകുൽ,ശ്രീകുമാർ എന്നിവർ സംസാരിച്ചു.