തിരുവനന്തപുരം: കെ.എ.എസ് പ്രാഥമിക പരീക്ഷയ്ക്ക് വേണ്ടി സംസ്ഥാന യുവജനക്ഷേമ ബോർഡ് നടത്തിയ തീവ്രപരിശീലനത്തിന് മികച്ച നേട്ടം. പരിശീലനത്തിൽ പങ്കെടുത്ത 24 പേർ പ്രാഥമിക പട്ടികയിൽ ഇടംപിടിച്ചു. മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ്ബിനായിരുന്നു ചുമതല. സർക്കാരിന്റെ വിവിധ ഓൺലൈൻ സംവിധാനങ്ങളുടെ സഹായത്തോടെ 14 ജില്ലകളിലും വെർച്വൽ ക്ലാസ് റൂമുകൾ വഴിയാണ് " ദ വിൻഡോ ' എന്ന പേരിൽ പഠന സൗകര്യം ഒരുക്കിയത്. സ്ട്രീം ഒന്നിലെ ഉദ്യോഗസ്ഥരല്ലാത്തവർക്കു വേണ്ടിയായിരുന്നു ക്ലാസ്. 4,500ൽ അധികം പേരാണ് സൗജന്യ പരിശീലനത്തിൽ പങ്കെടുത്തത്. ക്‌ളാസുകൾ യൂട്യൂബിൽ ലൈവായും ചെയ്തിരുന്നു.